പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ സൂപ്പർ മാർക്കറ്റുകളിൽ സ്‌കൂൾ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. വെങ്ങോലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കലും പോഞ്ഞാശേരിയിൽ പഞ്ചായത്തംഗം ബിബിൻഷാ യൂസഫും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം ഐ ബീരാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭരണ സമിതി അംഗങ്ങളായ ഒ.എം. സാജു, എം.വി. പ്രകാശ്, സി.എസ്. നാസിറുദ്ദീൻ, ഹസൻകോയ, ധന്യ രാമദാസ്, ബാങ്ക് സെക്രട്ടറി സിമി കുര്യൻ, കെ.വി. ബിനോയി, അഖിൽ വി. കർത്ത എന്നിവർ സംസാരിച്ചു.