പെരുമ്പാവൂർ: ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ യൂത്ത് ഫോർ മിഷൻ നടത്തുന്ന ഉണർവ് യുവജന സംഗമം ഇന്ന് വൈകിട്ട് പെരുമ്പാവൂരിൽ നടക്കും. ചൂസ് ലൈഫ് നോട്ട് ഡ്രഗ്‌സ് എന്ന മുദ്രാവാക്യവുമായി വൈകിട്ട് 4.30ന് ആശ്രമം സ്‌കൂളിൽ നിന്നും ആരംഭിക്കുന്ന ലഹരി വിരുദ്ധ ബൈക്ക് റാലി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. റാലി സമാപിക്കുന്ന മുനിസിപ്പൽ സ്റ്റേഡിയത്തിൽ യുവജനങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. തുടർന്ന് നടക്കുന്ന ലൈവ് കോൺസേർട്ടിൽ ഉണർവ് മ്യൂസിക്കൽ ബാൻ‌ഡ്, കൊറിയോഗ്രഫി ടീം തുടങ്ങിയവർ അവതരിപ്പിക്കുന്ന ദൃശ്യ സംഗീത പരിപാടികൾ നടക്കും.