sc

കോലഞ്ചേരി: ഐക്കരനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തുടങ്ങിയ സ്‌കൂൾ മാർക്ക​റ്റ് പ്രസിഡന്റ് എം.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വൈ. ബോബി അദ്ധ്യക്ഷനായി. ബോർഡ് അംഗങ്ങളായ എം.ടി. സുനിൽ, ശോഭന ഗോപാലൻ, എൽസി ബാബു, ബാങ്ക് സെക്രട്ടറി ആർ. ഐഷാബായ് എന്നിവർ സംസാരിച്ചു. സംസ്ഥാന കൺസ്യൂമർ ഫെഡിന്റെ സഹായത്തോടെ തുടങ്ങിയ മാർക്കറ്റിൽ നോട്ട് ബുക്ക്, കുടകൾ, ലഞ്ച് ബോക്‌സ്, പേന, പെൻസിൽ, പൗച്ചുകൾ എന്നിവ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കും.