അങ്കമാലി: അങ്കമാലി മഞ്ഞപ്ര റോഡിനോട് ചേർന്നുള്ള കാനനിർമ്മാണത്തിൽ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ കമ്മിയംഗം ജീമോൻ കുര്യൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബാബു.കെ.വി. പീറ്റർ, എം.എം. ജയ്സൺ, എം.വി. മോഹനൻ, വി.എൻ. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.