തൃപ്പൂണിത്തുറ: ഉദയംപേരൂർ മണകുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക് റിസ്ക് ഫണ്ട് ആനുകൂല്യം വിതരണം ചെയ്തു. ബാങ്ക് അംഗം മുതിരപ്പറമ്പിൽ ടി.എസ്. രമേശന് റിസ്ക് ഫണ്ട് ആനുകൂല്യമായ 75,000 രൂപ പ്രസിഡന്റ് കെ.ആർ. ബൈജു കൈമാറി. ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.കെ. ഗിരിജാവല്ലഭൻ, സി.ജി. പ്രകാശൻ, കെ.വി. മുകുന്ദൻ, പി.പി. ശ്രീവൽസൻ, സെക്രട്ടറി സിന്ധു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.