കോലഞ്ചേരി: ഐരാപുരം റബർ പാർക്കിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ തീപിടിത്തം. ഇന്നലെ പുലർച്ചെ 5 മണിയോടെ പൊട്ടൻഷ്യൽ ട്രാൻസ്ഫോമറിനാണ് തീ പിടിച്ചത്. പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം തീ അണച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.