jose
ജോസ്

അങ്കമാലി: വളർത്തുപോത്തിനെ അഴിച്ചുകെട്ടാൻ ചെന്നപ്പോൾ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. അങ്കമാലി പഴോപൊങ്ങ് പാലമറ്റം വീട്ടിൽ ജോസാണ് (72) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: അന്നംകുട്ടി. മക്കൾ: മാർട്ടിൻ (യു.കെ), ഷിജി, ഷിജോ. മരുമക്കൾ: ഗ്രേഷ്മ, ജോയി, ആതിര.