മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തൊഴിലാളി യൂണിയൻ വെയർഹൗസ് ശാഖ എ വിഭാഗത്തിലെ തൊഴിലാളികളുടെ കുട്ടികളിൽ എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും ഉയർന്ന മാർക്കോടെ വിജയം കരസ്ഥമാക്കിയവർക്ക് വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം ചെയ്തു. ഇ. എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പി. എ ബഷീർ സ്വാഗതംപറഞ്ഞു. സി.ടി.ടി.യു. ജനറൽ സെക്രട്ടറി വി .എച്ച് ശിഹാബുദ്ധീൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ ജബ്ബാർ, വി.എസ് കുഞ്ഞുമോൻ, താജുദ്ദീൻ, അബു എം.തൽഹത്ത് , എ.എം ലുക്മാൻ എന്നിവർ സംസാരിച്ചു.