കോലഞ്ചേരി: ഐരാപുരം സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കുള്ള സാന്ത്വന പെൻഷൻ വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. ത്യാഗരാജൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിനോ പി. ജോർജ്, പി.ജി. അനിൽകുമാർ, കെ.വി. എൽദോ, കെ.കെ. വർഗീസ്, എ.വി. ഏലിയാസ് എന്നിവർ സംസാരിച്ചു. അർഹരായവർക്ക് ഹെഡ് ഓഫീസിലെത്തി നേരിട്ട് വാങ്ങാവുന്നതാണ്.