കോലഞ്ചേരി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവഹണത്തിൽ വടുവുകോട് ബ്ളോക്ക് പഞ്ചായത്ത് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി. വികസന ഫണ്ട്, പട്ടികജാതി -വർഗ ഫണ്ടുകൾ, ധനകാര്യ കമ്മീഷൻ ഗ്രാൻഡുകൾ എന്നിവയുടെ വിനിയോഗത്തിലാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് പിന്നിലെന്ന് പ്രസിഡന്റ് റസീന പരീത് പറഞ്ഞു.