kklm
സ്റ്റഡിലക്സ് എഡ്യൂക്കേഷണൽ ഡയറക്ടർ മൃണാൾ സുന്ദർ, അസോസിയേറ്റേഴ്സ് ആയ അജയ് നെടുവേലിൽ, അരുൺ മുക്കാല എന്നിവർ പത്രസമ്മേളനത്തിൽ

കൂത്താട്ടുകുളം: പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കായി കൂത്താട്ടുകുളം ബ്രിയോ കൺവെൻഷൻ സെന്ററിൽ ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ എഡ്യുക്കേഷൻ എക്സ്പോ നടക്കും. വിവിധ സംസ്ഥാനങ്ങളിലെ 40 കോളേജ് സ്റ്റാളുകളോടൊപ്പം വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുക്കും. ബോധവത്കരണ ക്ലാസ്, ഫൺ ഗെയിംസ് എന്നിവ ഉണ്ടാകും. ഇതേ ദിവസം സ്പോട്ട് അഡ്മിഷനും ഉണ്ടായിരിക്കുന്നതാണ്. വിവിധ കോളേജുകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന എക്സ്പോയിൽ ഇഷ്ടപ്പെടുന്ന കോളേജിൽ ഡയറക്റ്റ് അഡ്മിഷനുള്ള സൗകര്യവുമുണ്ട്. ബി.എസ്.സി നഴ്സിംഗ്, ജി.എൻ.എം, മറ്റ് ഹെൽത്ത് സയൻസ് കോഴ്സുകൾ, ബി.സി.എ, എം.സി.എ , ബി.ബി.എ, എം.ബി.എ , എൻജിനിയറിംഗ് തുടങ്ങി എല്ലാ കോഴ്സുകളുടെയും അഡ്മിഷൻ ഉണ്ടായിരിക്കും. സ്പോട്ട് അഡ്മിഷൻ എടുക്കുന്നവർക്ക് 10000 രൂപ ഡിസ്‌കൗണ്ടും സ്പോട്ട് അഡ്മിഷൻ എടുക്കുന്നവരിൽ നറുക്കെടുപ്പിലൂടെ വിജയിക്കുന്ന വിദ്യാർത്ഥിക്ക് ഒരു ലക്ഷം രൂപ സ്കോളർഷിപ്പും ലഭിക്കും. എക്സ്പോയിൽ ബോസ് വിന്നർ അഖിൽ മാരാർ മുഖ്യാതിഥിയും നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ പങ്കെടുക്കുമെന്നും സ്റ്റഡിലക്സ് എഡ്യൂക്കേഷണൽ ഡയറക്ടർ മൃണാൾ സുന്ദർ, അജയ് നെടുവേലിൽ, അരുൺ മുക്കാല എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. രജിസ്ട്രേഷന്: 9780063006, 99613978441