മൂവാറ്റുപുഴ: വീനസ് പെയിന്റ്സിന്റെ നവീകരിച്ച ഷോറും ഇന്ന് മൂവാറ്റുപുഴയിൽ തുറക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ പെയിന്റ് ഷോറൂമുകളിൽ ഒന്നാണ് എം.സി റോഡിൽ വാഴപ്പിള്ളിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. വൈകിട്ട് അഞ്ചിന് ഡീൻ കുര്യാക്കോസ് എം.പി ഷോറൂം ഉദ്ഘാടനം ചെയ്യുമെന്ന് കമ്പനി ഡയറക്ടർ മുഹമ്മദ് സി.എസ് പത്രസമ്മേളനത്തിൽ അറിയിച്ചു. 10,000 സ്‌ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള വിശാലമായ ഷോറൂമാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ ഒട്ടുമിക്ക മുൻനിര കമ്പനികളുടെ ഡീലർഷിപ്പ് ഇവർക്കുണ്ട്. വാട്ടർ പെയിന്റുകളുടേയും ഓയിൽ പെയിന്റുകളുടേയും വിപുലമായ കളക്ഷൻ ഒരു കുടക്കീഴില്‍ ലഭിക്കുന്നു എന്നതാണ് പ്രധാന ആകർഷണം. ഡയറക്ടർമാരായ ഹാരിസ് സി.എസ്, സഹീർ സി.എസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.