പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖ നേതൃത്വ സംഗമവും 122ാമത് എസ്. എൻ. ഡി. പി യോഗത്തിന്റെ സ്ഥാപക വാർഷികാഘോഷവും അനുമോദന സദസും ഇന്ന് വൈകിട്ട് 5 ന് നടക്കും. കുമ്പളങ്ങി കല്ലഞ്ചേരി ലാൽ റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ പൊതുപ്രവർത്തകരായ എൻ.എൻ. ഷാജി നിരവത്ത്, ഷിജിത്ത് പി.ദാസ് പുളിക്കൽ, കേരള കൗമുദി ലേഖകൻ സി.എസ്. ഷിജു, യുവ ഗാനരചയിതാവ് അനീഷ് ലാൽ എന്നിവരെ ആദരിക്കും. ഭാരവാഹികളായ എൻ. എസ്. സുമേഷ്, പ്രദീപ് മാവുങ്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.