നെടുമ്പശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് അനധികൃതമായി ചാടിക്കടന്ന അസാം സ്വദേശി ഫരീത് ഉൾഹക്കിനെ (22) പൊലീസ് അറസ്റ്റുചെയ്തു.

ഇന്നലെ രാവിലെ ആറോടെ കാഞ്ഞൂർഭാഗത്തെ റൺവേ മതിൽ ചാടിക്കടക്കുകയായിക്കുന്നു. സി.ഐ.എസ്.എഫുകാർ ഇയാളെ കസ്റ്റഡിയിലെടുത്തശേഷം നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. ആറുവർഷംമുമ്പ് കേരളത്തിലെത്തിയ ഇയാൾ പെരുമ്പാവൂർ മേഖലയിലാണ് ഏറെനാളായി ജോലിചെയ്തിരുന്നത്. ഇയാൾ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.