മൂവാറ്റുപുഴ: തോട്ടത്തിൽ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം ഞായർ രാവിലെ 11 ന് കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും പുറപ്പെടുന്ന ഉല്ലാസ കപ്പലിൽ വച്ച് നടത്തും. പ്രസിഡന്റ് അഡ്വ. ജോൺസൺ തോട്ടത്തിൽ അദ്ധ്യക്ഷനാകും. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകും. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ നടക്കും.