നെടുമ്പാശേരി: ചെറിയവാപ്പാലശേരിയിൽ കാറിടിച്ച് മരിച്ച അജ്ഞാതയുവാവിനെ തിരിച്ചറിഞ്ഞില്ല. ആലപ്പുഴയിൽനിന്ന് കാണാതായ യുവാവുമായി മരിച്ചയാൾക്ക് മുഖസാമ്യമുണ്ടെന്ന് തോന്നിയതിനെ തുടർന്ന് ഇന്നലെ ബന്ധുക്കളെത്തി മൃതദേഹം പരിശോധിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. 30 വയസോളം തോന്നിക്കും. വെളുത്ത നിറം. ചുവന്ന ഷർട്ടാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.