ആലുവ: ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ 28 ക്രിമിനലുകൾ അറസ്റ്റിലായി. ആലുവയിൽനിന്ന് അഞ്ച് പേർ, നെടുമ്പാശേരി, വരാപ്പുഴ, പുത്തൻവേലിക്കര, പെരുമ്പാവൂർ, വാഴക്കുളം, കോതമംഗലം, മുളന്തുരുത്തി എന്നീ സ്റ്റേഷൻപരിധിയിൽനിന്ന് രണ്ടുപേരെ വീതവും മറ്റ് സ്റ്റേഷൻ പരിധികളിൽനിന്ന് ഒമ്പതുപേരെയും അറസ്റ്റുചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം പരിശോധന തുടരുന്നു.