library
വാളകം പബ്ലിക് ലൈബ്രറിആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹ സമരത്തിന്റെ കാലിക പ്രസക്തി എന്ന സെമിനാർ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വാളകം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹ സമരത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മാത്തുകുട്ടി അദ്ധ്യക്ഷനായി. വാളകം പ‌ഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം പ്രസിഡന്റ് പി.കെ. അവറാച്ചൻ വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പി. മത്തായി, ടി.ടി. അനീഷ് , ഷീലദാസ്, സോമി തോമസ്, ഹരിദാസ് കെ.പി, ലൈബ്രറി സെക്രട്ടറി സജി സി. കർത്ത, ജോയിന്റ് സെക്രട്ടറി ഇ.എ. രാഘവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചടങ്ങിൽ പുസ്തക ആസ്വാദനകുറിപ്പ്, ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.