abip

കൊച്ചി: അമൃത ആശുപത്രിയിലെ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അമൃത ബ്രോങ്കോളജി ആൻഡ് ഇന്റർവെൻഷണൽ പൾമണോളജി അന്താരാഷ്ട്ര സമ്മേളനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രിയിൽ സ്ഥാപിച്ച ബ്രോങ്കോസ്‌കോപ്പി സിമുലേഷൻ സെന്ററിന്റെയും റഫറൽ സെന്ററിന്റെയും ഉദ്ഘാടനവും ഡോ. പ്രേം നായർ നിർവ്വഹിച്ചു. ശില്പശാലകൾക്കും ചർച്ചകൾക്കും ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫ്, ഡോ.ശ്രീരാജ് നായർ, ഡോ.ശോഭ സുബ്രഹ്‌മണ്യം തുടങ്ങിയവർ നേതൃത്വം നൽകി. 16 വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 600 ലധികം പ്രതിനിധികൾ പങ്കെടുത്തു.