കൊച്ചി: കേരള അസോസിയേഷൻ ഒഫ് ന്യൂറോളജിസ്റ്റിന്റെയും അമൃത ആശുപത്രിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ ബ്രെയിൻ ബീ ചാമ്പ്യൻഷിപ്പ് മേയ് 18,19 തീയതികളിലായി കൊച്ചി അമൃത ആശുപത്രിയിൽ നടക്കും. രാജ്യത്തെ 13 നഗരങ്ങളിൽ നിന്നായി 13 റീജിയണൽ ഫൈനലിസ്റ്റുകളാണ് മാറ്റുരയ്ക്കുകയെന്ന് സംഘാടകസമിതി ചെയർമാനും അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. കെ.പി. വിനയൻ പറഞ്ഞു. ജേതാവിന് ഈ വർഷം ഒക്ടോബറിൽ അമേരിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ബ്രെയിൻ ബീ ഫൈനലിൽ പങ്കെടുക്കാനുള്ള യോഗ്യതയും ലഭിക്കും.