sangam
സാമൂഹ്യക്ഷേമ സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരും സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനോടൊപ്പം

മൂവാറ്റുപുഴ: സാമൂഹ്യക്ഷേമ സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അവാർഡുകൾ നൽകി അനുമോദിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അവാർഡുകൾ സമ്മാനിച്ചു. അനുമോദനയോഗത്തിൽ സംഘം പ്രസിഡന്റ് പി.ബി.രഞ്ചൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.ആർ .ജനാർദനൻ, വൈസ് പ്രസിഡന്റ് ഷാലി ജെയിൻ, ഭരണസമിതി അംഗങ്ങളായ ടി.കെ.രാമൻ, ഷൈല പ്രതാപൻ എന്നിവർ സംസാരിച്ചു.