cpm
സി.പി.എം പായിപ്ര ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടശേഷം നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സി.പി.എം പായിപ്ര ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ( സൂർജിത് ഭവൻ) ശിലാസ്ഥാപനം പാ‌ർട്ടി ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നടത്തി. ശിലാസ്ഥാപന സമ്മേളനത്തിൽ ഓഫീസ് നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.എൻ.ജയപ്രകാശ് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ മാരായ ബാബുപോൾ, എൽദോഎബ്രാഹാം, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ആർ. മുരളീധരൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എം. ഇസ്മായിൽ, ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ഡോ. സബൈൻ ശിവദാസൻ, അലിമേപ്പാട്ട്, കെ.എസ്. റഷീദ്, വി.ആർ.ശാലിനി, കെ.കെ.ശ്രീകാന്ത്,​ ആർ. സുകുമാരൻ,​ വി.എച്ച്. ഷെഫീക്ക് എന്നിവർ സംസാരിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് ആഫീസിനു സമീപത്തായി 11സെന്റ് സ്ഥലത്താണ് ഓഫീസ് നിർമ്മാണം.