വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം മുനമ്പം ശാഖ വക ഗുരുദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 7.30ന് ഗുരുപൂജ. വൈകിട്ട് 4.30ന് സാംസ്‌കാരിക സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷനാകും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ അവാർഡ് ദാനം യൂണിയൻ സെക്രട്ടറി ടി. ബി. ജോഷി നടത്തും.
അവാർഡ് ജേതാവ് നാടക നടൻ ബിജു ജയാനന്ദൻ, ഫോക്ക്‌ലോർ അക്കാദമി ഫെല്ലോഷിപ്പ് നേടിയ അലക്‌സ് താളൂപ്പാടത്ത് , അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ കാർട്ടൂണിസ്റ്റ് സി.ബി. ഷിബു എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ആദരിക്കും. യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, വി.വി. അനിൽ, കെ.എഫ്. വിത്സൻ, ശാഖാ പ്രസിഡന്റ് കെ.എൻ. മുരുകൻ, വൈസ് പ്രസിഡന്റ് രഞ്ചൻ തേവാലിൽ, സെക്രട്ടറി രാധ നന്ദനൻ, ദേവസ്വം മാനേജർ കെ.ടി. സെനീഷ് എന്നിവർ പ്രസംഗിക്കും. രാത്രി 8ന് കലാപരിപാടികൾ. 19ന് വൈകിട്ട് 7ന് ഭക്തിഗാനമാല, 8.30ന് നൃത്തനൃത്ത്യങ്ങൾ. 20ന് രാവിലെ 11മുതൽ പ്രസാദ ഊട്ട്, വൈകിട്ട് 4.30ന് താലഘോഷയാത്ര. മാല്യങ്കര കണ്ണേക്കാട്ട് ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങൾ, കാവടികൾ എന്നിവയോടെ ക്ഷേത്രത്തിലെത്തും. പ്രസിഡന്റ് മുരുകൻ, പത്മനാഭൻ കൈമാപറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.