വൈപ്പിൻ: കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്‌കൂൾചന്ത, വിദ്യാഭ്യാസ വായ്പാ പദ്ധതി എന്നിവ ബാങ്ക് പ്രസിഡന്റ് സി.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങൾ, ബാഗ്, കുട എന്നിവ 20 ശതമാനം വിലക്കുറവിൽ ലഭ്യമാണ്. വിദ്യാഭ്യാസ വായ്പ 15000 രൂപ വരെ അനുവദിക്കും. വൈസ് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, ബാങ്ക് സെക്രട്ടറി വി.എ. അജയ് കുമാർ, ഡയറക്ടർമാരായ കെ.എസ്. ചന്ദ്രൻ, എം.എം. പ്രമുഖൻ, അഡ്വ. ജിഷ ബിജു, എം.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.