വൈപ്പിൻ: എടവനക്കാട് എച്ച്. ഐ. എച്ച്.എസ് സ്‌കൂൾ സംഘടിപ്പിച്ച സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ക്യാമ്പ് സമാപിച്ചു. പങ്കെടുത്തവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്‌പോർട്‌സ് കൺവീനർ വി.കെ. അബ്ദുൾ റസാഖ്, വി.എ. അബ്ദുൾ റസാഖ്, പി.എ. ഇബ്രാഹിംകുട്ടി, വി.എ. അബ്ദുൾ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.