town
അങ്കമാലി ടൗണിൽ ദേശീയപാതയ്ക്കരികെ അപകടകരമാംവിധം പൊട്ടിക്കിടക്കുന്ന കേബിളുകൾ

അങ്കമാലി: അങ്കമാലി ടൗണിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമീപം ദേശീയ പാതയിൽ അപകടകരമാം വിധം കേബിളുകൾ പൊട്ടിക്കിടക്കുന്നു. രണ്ടു ദിവസമായിട്ടും കേബിളുകൾ ഉയർത്തി കെട്ടി അപകടം ഒഴിവാക്കാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. വൈദ്യുതി പോസ്റ്റുകളിലൂടെ വലിച്ചിട്ടുള്ള സ്വകാര്യ ചാനലുകാരുടെ കേബിളുകളാണ് പൊട്ടിക്കിടക്കുന്നത്. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന ടൗണിലെ ഏറ്റവും തിരക്കുള്ള ഭാഗമാണ് ഇത്. തൂങ്ങി കിടന്ന കേബിൾ അപകടമൊഴിവാക്കാൻ നാട്ടുകാരിൽ ആരോ മുറിച്ച് മാറ്റി താഴെ ഇട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേബിളിൽ കുരുങ്ങി നിരവധി അപകടങ്ങൾ നടന്നിട്ടും അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് ധരിക്കുന്ന കേബിൾ ഓപ്പറേറ്റർമാർമാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ പരാതി. പൊട്ടിയ കേബിളുകൾ അപകടങ്ങൾ ഒഴിവാക്കും വിധം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് പരിസരത്തെ കച്ചവടക്കാർ ആവശ്യപ്പെട്ടു.