അങ്കമാലി: കൂരൻ കല്ലൂക്കാരൻ ഫാമിലി അസോസിയേഷൻ വാർഷിക കൂട്ടായ്മ 19ന് നടക്കും. തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വൈകിട്ട് 4ന് ദിവ്യബലി നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് വർക്കി കല്ലുക്കാരൻ അദ്ധ്യക്ഷനായി. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി, തുറവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം.പി. മാർട്ടിൻ, ഫാദർ ആന്റണി പുതിയ പറമ്പിൽ, ഫാദർപോൾ കല്ലുക്കാരൻ, ഫാദർ തോമസ് കല്ലുക്കാരൻ, ഫാദർ ടോണി കല്ലുക്കാരൻ, ഫാദർ സജി കല്ലുകാരൻ, ഫാദർ വിമൽ കല്ലുക്കാരൻ എന്നിവർ പങ്കെടുക്കും.