അങ്കമാലി: മൂക്കന്നൂർ മർച്ചന്റ്സ് അസോസിയേഷൻ നിർമ്മിക്കുന്ന പുതിയ വ്യാപാരഭവന്റെ ശിലാസ്ഥാപനം നാളെ വൈകീട്ട് 4ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സര നടത്തും. മൂക്കന്നൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ എം.കെ. തോമസ് അദ്ധ്യക്ഷനാകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, പി.കെ. പുന്നൻ, സെബി തോമസ്, എം.വി റോയി തുടങ്ങിയവർ പങ്കെടുക്കും. അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഉണ്ടാകും.