അങ്കമാലി: സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ കത്തീഡ്രൽ ഇടവക ദിനവും ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നാളെ വൈകിട്ട് 5.30ന് നടക്കും. വികാരി ഫാ. വർഗീസ് പാലയിലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനംശ്രീ. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഭക്തസംഘടനകളുടെ കലാപരിപാടികളും വിരുന്നുസത്കാരവും നടക്കും