pn-unnikrishnan
ലയൺസ് ക്ലബ്ബ് ആഫ് ആലുവ മെട്രോയും ആലുവ ബാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് ആലുവ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലയൺസ് ക്ലബ്ബ് ഒഫ് ആലുവ മെട്രോയും ആലുവ ബാർ അസോസിയേഷനും സംയുക്തമായി അപ്പോളോ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ളബ് പ്രസിഡന്റ് റഹൂദ് അലി അദ്ധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എം.എ. വിനോദ്, ലയൺസ് സെക്രട്ടറി ബിനു രാജൻ, അഡ്വ. സി.കെ. സലിംകുമാർ, രജനി, സുജായ്, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.