തൃപ്പൂണിത്തുറ: കേരള ജല അതോറിട്ടി​യുടെ ചൂണ്ടി ജല ശുദ്ധീകരണ ശാലയിലെ കെ.എസ്.ഇ.ബി ഹൈടെൻഷൻ പവർസപ്ലൈ ലൈനിൽ അടിയന്തര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തൃപ്പൂണിത്തുറ സബ്ഡിവിഷനു കീഴിലുള്ള തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര എന്നീ പ്രദേശങ്ങളിൽ ഇന്ന് ഭാഗികമായി കുടിവെള്ളം മുടങ്ങുമെന്ന് അസി. എക്സി. എൻജി​നി​യർ അറിയിച്ചു.