പെരുമ്പാവൂർ: നിർഭയം പെരുമ്പാവൂരിന്റെ നേതൃത്വത്തിൽ മഞ്ഞപ്പിത്തം അതിരൂക്ഷമായി പടർന്നുപിടിച്ച വേങ്ങൂർ പഞ്ചായത്തിൽപ്പെട്ട 200 കുടുംബങ്ങൾക്ക് 1600 രൂപ വിലവരുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വേങ്ങൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ നിർഭയം ചെയർമാൻ അഡ്വ എൻ.സി. മോഹനൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. ഭക്ഷണത്തിനും ചികിത്സയ്ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗബാധിതരായ 200 കുടുംബങ്ങൾക്ക് കിറ്റ് സംഘടിപ്പിക്കുന്നതിനും ചികിത്സാ സഹായത്തിനായി തുടങ്ങിയ അക്കൗണ്ട് ഒരു ലക്ഷം രൂപ നൽകി സജീവൻ ഉദ്ഘാടനം ചെയ്തു. യൂ ട്യൂബർ കെ.എം.എ സലാം പവിഴം ജോർജ്, എം.ആർ. സുരേന്ദ്രൻ, സി. അബ്ദുൾ കരീം, പി.എസ്. സുബ്രഹ്മണ്യം, ഡോ. അജി സി. പണിക്കർ, ടി.ആർ. ഷാജി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻപ്രസിഡന്റ് ജയപാൽ തുടങ്ങി നിരവധി ആളുകൾ ധനസമാഹരണത്തിന്റെ ഭാഗമായി.