കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് മെഗാ ഭവന സന്ദർശന ക്യാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, മാലിന്യ മുക്തം നവകേരളം ആർ.പിമാർ എന്നിവരടങ്ങുന്ന സംഘം രോഗബാധയുള്ള 5 വാർഡുകളിലെ വീടുകൾ സന്ദർശിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻറ് പി.കെ. വാസു, ജില്ലാ സെക്രട്ടറി ടി.പി. ഗീവർഗീസ്, ആരോഗ്യ വിഷയ സമിതി കൺവീനർ ശശികല, വേങ്ങൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ സിന്ധു പി.പി, ഹെൽത്ത് സൂപ്പർവൈസർ മനോജ് ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ജെന്നിമോൾ എൻ.എ, ആശാവർക്കർമാർ, മാലിന്യമുക്തം നവകേരളം കോ ഓർഡിനേറ്റർ കെ.കെ. രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, മെമ്പർമാരായ ശശികല , ആൻസി, ബിജു പീറ്റർ എന്നിവരടക്കം നിരവധി പേർ പങ്കാളികളായി.