പെരുമ്പാവൂർ: ഒക്കൽ ടി.എൻ.വി വായനശാല, കാമസ് ആർട്സ് പെരുമ്പാവൂരിന്റെ സഹകരണത്തോടെ നടത്തിയ ചിത്രരചന ക്യാമ്പ് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു . ലൈബ്രറി പ്രസിഡൻറ് സി.വി. ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം.വി .ബാബു, ഷാനവാസ് മുടിക്കൽ, വി.പി. സുരേഷ്, കെ.എ. പൊന്നപ്പൻ, കെ. അനുരാജ് എന്നിവർ സംസാരിച്ചു. ഷാനവാസ് മുടിക്കൽ ക്യാമ്പിന്റെ ക്യൂറേറ്റർ ആയിരുന്നു. ചിത്രകാരന്മാരായ അജീഷ് കൊച്ചി, കെ.ആർ. സജീവ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. നൂറുകണക്കിന് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.