പെരുമ്പാവൂർ: അറയ്ക്കപ്പടി കുടിക്കാലിൽ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് ഗണപതി ഹോമം, കലശപൂജ എന്നിവ നടന്നു. പറവൂർ രാകേഷ് തന്ത്രി, ക്ഷേത്രം മേൽശാന്തി പറവൂർ പ്രശാന്ത് ശാന്തി, വത്സൻ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ ആയിരുന്നു ചടങ്ങുകൾ. ക്ഷേത്രം രക്ഷാധികാരി കെ.കെ. തിരുമേനി, ഭാരവാഹികളായ കെ.കെ. ശശിധരൻ, കെ.എൻ. സുകുമാരൻ, കെ.ടി. ബിനോയ്, ഇ.എൻ. ദാസൻ, കെ.കെ. ചന്ദ്രബോസ്, കെ.എൻ. രാജൻ, കെ.ബി. അനിൽകുമാർ, കെ.എ. ബാലകൃഷ്ണൻ, കെ.എൻ. മോഹനൻ, കെ.കെ. സുരേഷ്, ഒ.ഇ. ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.