football
ഡി.വൈ.എഫ്.ഐ. പെരുമ്പാവൂർ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ജില്ല സെക്രട്ടറിയേറ്റ് അംഗം പി.യു. ജോമോൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി : ഡി.വൈ.എഫ്.ഐ പെരുമ്പാവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ കീഴിലെ 14 മേഖല കമ്മിറ്റികളെ പങ്കെടുപ്പിച്ചു ആരംഭിച്ച ഫുട്ബോൾ ടൂർണമെന്റ് ജില്ല സെക്രട്ടറിയേറ്റ് അംഗം പി.യു. ജോമോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു, പി.എ. അഷ്‌കർ, ടി.വി. വൈശാഖ്, ജി. അനന്ദു, കെ. ശ്രീജിത്ത്, ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.