കൊച്ചി: മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പെന്തക്കോസ്ത തിരുനാളാഘോഷങ്ങൾ നാളെ (19) സമാപിക്കും. രാവിലെ 9.30ന് ദിവ്യബലിക്ക് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. നിയുക്ത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ സഹകാർമ്മികനായിരിക്കും. തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായി ബസിലിക്ക റെക്ടറും വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാനുമായ ഡോ. ആന്റണി വാലുങ്കൽ, സഹവികാരിമാരായ ഫാ. ആൽവിൻ പോൾ മാട്ടുപുറത്ത്, ഫാ. കാറൾ ജോയ്‌സ് കളത്തിപ്പറമ്പിൽ, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത് എന്നിവർ അറിയിച്ചു.