ചോറ്റാനിക്കര: മുളന്തുരുത്തി റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ഇരുവശത്തുമുള്ള സർവീസ് റോഡുകൾ സഞ്ചാരിയോഗ്യമാക്കി തുറന്നു കൊടുക്കണമെന്ന് യു.ഡി.എഫ് മുളന്തുരുത്തി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ചോറ്റാനിക്കര ഭാഗത്തുനിന്നും മുളന്തുരുത്തിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഇടതുവശത്ത് കൂടെയും മുളന്തുരുത്തിയിൽ നിന്ന് ചോറ്റാനിക്കരയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് വലതുവശത്ത് കൂടെയും സഞ്ചാരസൗകര്യം ഒരുക്കണം. ഇരു വശത്തുകൂടെയുമുള്ള സർവീസ് റോഡുകൾ യാത്രക്കാർക്ക് തുറന്നു കൊടുക്കണം. സർവീസ് റോഡുകൾ തുറന്നു കൊടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് യുഡിഎഫ് മുന്നോട്ടുപോകുമെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ റെഞ്ചി കുര്യൻ ,കൺവീനർ ഡേവിഡ് വലിയ വീട്ടിൽ, സെക്രട്ടറി കുഞ്ഞുമോൻ എ വി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോളി. പി. തോമസ്, മണ്ഡലം സെക്രട്ടറിമാരായ രതീഷ് ദിവാകരൻ, കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രാജു തത്തമംഗലം,ജെറിൻ. ടി.ഏലിയാസ് ലിജോ ചാക്കോച്ചൻ , ജോയി എബിനേസർ ,സുജേഷ് സുകുമാരൻ, ഡി എസ് താരേഷ് ,ലിജോ ചാക്കോച്ചൻ തുടങ്ങിയവർ പങ്കെടുത്തു.