h

മണീട് : ഇന്ത്യൻ ഓയിൽ കോർപ്പറേഷനും എക്സൈസ് വിമുക്തിയും എച്ച്. എൽ. എൽ. മാനേജ്മെന്റ് അക്കാഡമിയും സംയുക്തമായി നടപ്പാക്കുന്ന ലഹരി രഹിത മാതൃക ഇടം പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പി.എസ്.സി കോച്ചിംഗ് ക്യാമ്പ് ഉപഭോക്താക്കൾക്കായി പി. എസ്. സി ലേണിംഗ് മെറ്റീരിയൽസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോൾ വർഗ്ഗീസ്സ് വിതരണം ചെയ്തു. യുവ തലമുറയെ ലഹരിയിൽ നിന്ന് വിദ്യാഭ്യാസ - തൊഴിൽ പരിശീലനത്തിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എച്ച്.എൽ.എൽ മാനേജ്മെന്റ് അക്കാഡമി പ്രധിനിധി നിത്യ, അഞ്ജലി, ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി ലിബിൻ എന്നിവർ പങ്കെടുത്തു.