കാഞ്ഞിരമറ്റം: കുടിവെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം പോലുളള സാംക്രമികരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി​ പൊതുകിണറുകൾ വെള്ളം വറ്റിച്ചും ചെളി കോരിക്കളഞ്ഞും ശുചീകരി​ച്ചു.

അഞ്ചാം വാർഡിൽ മണക്കാട്ട് കോളനിയിൽ പതിനഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ളസ്രോതസായ മണക്കാട്ട് കോളനിയിലെ പൊതുകിണറിൻ്റെ ശുചീകരണ പ്രവർത്തനത്തിന് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ തുടക്കം കുറിച്ചു.

കോളനി നിവാസികളായ കെ.കെ തങ്കപ്പൻ, ജയദേവൻ, അമ്മിണി തങ്കപ്പൻ, കുഞ്ഞമ്മ മത്തായി, ഗവാസ്കർ തുടങ്ങിയവർ പങ്കെടുത്തു.