info

കൊച്ചി: ബിഹാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റിൽ (ബി.ഐ.പി.എ.ആർ.ഡി) നിന്നുള്ള പ്രോബേഷണർമാരുടെ സംഘം പഠന പരിപാടിയുടെ ഭാഗമായി കൊച്ചി ഇൻഫോപാർക്ക് സന്ദർശിച്ചു. ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലുമായി 59 അംഗ സംഘം ആശയവിനിമയം നടത്തി. കെ സ്മാർട്ട് കോർ ടീം അംഗമായ അബ്ദുൾ ബഷീറുമായും സംഘം സംവദിച്ചു. ഇൻഫോപാർക്കിലെ കെ ഫോൺ നെറ്റ് വർക്ക് ഓപ്പറേഷൻ സെന്ററും സംഘം സന്ദർശിച്ചു. 2006ൽ സ്ഥാപിതമായ ബി.ഐ.പി.എ.ആർ.ഡിയിൽ നിന്നുള്ള ആറ് ബാച്ചുകൾ കൂടി വരും ആഴ്ചകളിൽ ഇൻഫോപാർക്ക് സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.