മരട്: മരട് നഗരസഭയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള വഞ്ചിയും വലയും പദ്ധതിയ്ക്ക് തുടക്കമിട്ടു. നഗരസഭ ചെയർമാൻ ആൻ്റണി ആശാൻപറമ്പിൽ ഗുണഭോക്താവിന് വള്ളം കൈമാറി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ബിനോയ് ജോസഫ്, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, സിബി സേവ്യർ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, ബെൻഷാദ് നടുവിലവീട്, മോളി ഡെന്നി, ജയ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.