ramachandran-kadabbappall
ആലുവയിൽ ഗുണ്ടാസംഘം ആക്രമിച്ച ജിഷാ ബാബുവിന്റെ വീട് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി സന്ദർശിക്കുന്നു

ആലുവ: ആലുവയിൽ വനിത മാദ്ധ്യമ പ്രവർത്തകയുടെ വീടാക്രമിച്ച സംഭവം ദു:ഖകരമാണെന്നും ഗുണ്ടാസംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി പറഞ്ഞു.

എസ്.എൻ പുരത്തെ ജിഷ ബാബുവിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. മുഖ്യപ്രതിയെ ഉടൻ പിടികൂടും. സംഭവം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഗൂണ്ടാ സംഘങ്ങൾക്കെതിരായ പൊലീസ് നടപടി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് (എസ്) നേതാക്കളായ അനിൽ കാഞ്ഞിലി, വി.വി. സന്തോഷ് ലാൽ, ഐ. ഷിഹാബുദ്ദീൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.