paliative

കൂത്താട്ടുകുളം: ആൽഫ പാലിയേറ്റീവ് കെയർ ആറു ജില്ലകളിലായി നടത്തിയ രണ്ടാംഘട്ട ശില്പശാലകൾ കൂത്താട്ടുകുളത്ത് സമാപിച്ചു. ജീവിത സായാഹ്നവും ജീവിതാന്ത്യവും അഭിമാനത്തോടെ കഴിയാൻ രോഗബാധിതരെയും വാർദ്ധക്യത്തിലെത്തിയവരെയും സഹായിക്കാൻ ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.

മുനിസിപ്പൽ ചെയർപേഴ്‌സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂർദീൻ അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ അംജിത്കുമാർ, കമ്യൂണിറ്റി ഡവലപ്‌മെന്റ് ഓഫീസർ ജെഫിൻ മാത്യു എന്നിവർ പ്രസംഗിച്ചു. കൂത്താട്ടുകുളത്ത് ലിങ്ക് സെന്റർ ആരംഭിക്കാൻ റെക്‌സി റെജി (പ്രസിഡന്റ്), ദീപ ഷാജി (സെക്രട്ടറി), സന്ധ്യ (ട്രഷറർ) എന്നിവരുൾപ്പെട്ട സമിതിയെ തിരഞ്ഞെടുത്തു.