ആലുവ: കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് എ.ഡി.എസ് ലെവൽ റിക്രിയേഷൻ ആൻഡ് കൾച്ചറൽ സെന്ററും ആലുവ സി.ഡി.എസും സംഘടിപ്പിച്ച കലാമേള നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പുഴിത്തറ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ലളിതഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർമാരായ സുനിത റോജി, ഷീബ ജോസ്, അംബിക ശിവദാസൻ, ടെൻസി വർഗീസ്, ലിസ സ്റ്റാൻലി, മനോമണി, സുജിത്ര ജോജി, ഹർഷ, ഷെറിന എന്നിവർ സംസാരിച്ചു.