y
നഗരസഭ ചെയർപേഴ്സൺ രമ സന്തോഷിൻ്റെ നേതൃത്വത്തിൽ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ മുന്നൊരുക്ക യോഗം

തൃപ്പൂണിത്തുറ: മഴക്കാലപൂര്‍വ്വ ശുചീകരണ മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടിയാലോചന യോഗം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷിൻ്റെ നേതൃത്വത്തിൽ നടത്തി. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി.എ. ബെന്നി, കൗൺസിലർമാർ, സെക്രട്ടറി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കില റിസോഴ്സ് പേഴ്സൺ എന്നിവർ സംസാരിച്ചു. റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയപ്പാർട്ടികൾ, വ്യാപാരി വ്യവസായ സംഘടനകൾ, പെൻഷനേഴ്‌സ് സംഘടനകൾ, തൊഴിലുറപ്പ് പ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.