cpm
കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുള്ള മാർച്ച് സി.പി.എം ഏരിയ സെക്രട്ടറി സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: അറയ്ക്കപ്പടി പെരുമാനിയിൽ ഗൃഹനാഥനെ വീട്ടിൽ കയറി അക്രമിച്ച പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം ലോക്കൽ സെക്രട്ടറി പി.ടി. കുമാരൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ. ഏലിയാസ്, കുന്നത്തുനാട് ലോക്കൽ സെക്രട്ടറി എൻ.വി. വാസു, എൻ.എം. അബ്ദുൽ കരീം, ടി. തോമസ് എന്നിവർ സംസാരിച്ചു. വെങ്ങോല പൂനൂർ വെട്ടിക്കൽ വീട്ടിൽ മാർട്ടിനാണ് കഴിഞ്ഞദിവസം മർദ്ദനമേ​റ്റത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോളും ഡി.സി.സി സെക്രട്ടറി അജിത് അമീർ ബാവയും അടക്കം നാലുപേർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തിരുന്നു.