കൂത്താട്ടുകുളം:കൂത്താട്ടുകുളത്ത് വൃദ്ധന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. ബസിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണ വയോധികനെ ബസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
കൂത്താട്ടുകുളം സ്റ്റാൻഡിൽ നിന്ന് യാത്രക്കാരുമായി പാലായ്ക്ക് പുറപ്പെടാൻ നിന്ന സെന്റ് റോക്കീസ് ബസിലെ ജീവനക്കാരാണ് യാത്രക്കാരെ ഇറക്കി വയോധികനെ ആശുപത്രിയിൽ എത്തിച്ചത്. കണ്ടക്ടർ ശ്യാം ജോസഫ്, ഡ്രൈവർ ബിൻസ് ബെന്നി എന്നിവരാണ് രോഗിയായ യാത്രക്കാരനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഈ പ്രവർത്തനത്തിൽ വണ്ടിയുടെ ട്രിപ്പ് മുടങ്ങിയത് കുഴപ്പമില്ലെന്ന ബസുടമയുടെ നിലപാട് ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജമാണെന്ന് തൊഴിലാളികൾ പറഞ്ഞു.