നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കരാർ കമ്പനിയായ ബി.സി.എൽ സെക്യൂരിറ്റി തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്കരിച്ചു. കരാർപ്രകാരം പ്രതിമാസ ശമ്പളത്തിൽ 1500 രൂപയുടെ വർദ്ധനവുണ്ടാകും. ഓവർടൈം ജോലിക്ക് ഇരട്ടിവേതനം, യൂണിഫോം അലവൻസ് വിവിധ ലീവുകൾ തുടങ്ങിയ ലഭിക്കും. അസി. ലേബർ കമ്മീഷണർ (സെൻട്രൽ) അജിത്കുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

മാനേജ്മെന്റിനായി ശ്യാംസിംഗ് (ഡൽഹി) തൊഴിലാളികൾക്കുവേണ്ടി വി.പി. ജോർജ്, ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, പി.എസ്. സജീവ്, അലോഗ് ഫരീദ എന്നിവർ ഒപ്പുവച്ചു.