ആലുവ: പുക്കാട്ടുപടിയിൽ പൊതുജനങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ മദ്യപരുടെ വിളയാട്ടമാണെന്നും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ബി.ജെ.പി എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണനും ജനറൽ സെക്രട്ടറി ശ്രീകുട്ടൻ മുതിരക്കാട്ടുമുകളും ആരോപിച്ചു.
മദ്യലഹരിയിൽ ഹെൽമറ്റ് പോലും ധരിക്കാതെയാണ് പലരും ചീറിപ്പായുന്നത്. സന്ധ്യമയങ്ങിയാൽ പുക്കാട്ടുപടി കവലയിൽ ഗുണ്ടാസംഘങ്ങളും അഴിഞ്ഞാടുകയാണ്. സംഘട്ടനങ്ങളും പതിവാണ്. സ്ത്രീകളും കുട്ടികളും ഭീതിയോടെയാണ് പോകുന്നത്. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.